---
title: " ശംസുൽ ഉലമ നഗരി ഒരുങ്ങി; ആയഞ്ചേരിയിൽ 'റബീഹ് കോൺഫറൻസിന്' ഇന്ന് പ്രൗഢഗംഭീര തുടക്കം "
english_title: "Ayancheri Rabeeh Conference Starts Today Syed Haidarali Shihab Thangal Integrated SNEC Campus"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381210/ ayancheri-rabeeh-conference-starts-today-shamsul-ulama-nagari"
published_at: "2026-09-05T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bb97a0bae8_ayancheri-rabeeh-conference-starts-today-shamsul-ulama-nagari.jpg"
keywords: ["Rabeeh Conference", "Shamsul Ulama Trust", "SNEC Campus"]
---

#  ശംസുൽ ഉലമ നഗരി ഒരുങ്ങി; ആയഞ്ചേരിയിൽ 'റബീഹ് കോൺഫറൻസിന്' ഇന്ന് പ്രൗഢഗംഭീര തുടക്കം 

> **Lead Summary:** **ആയഞ്ചേരി: **ശംസുൽ ഉലമ എജ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ആയഞ്ചേരിയിൽ സ്ഥാപിതമാവുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇൻ്റഗ്രാറ്റഡ് എസ്.എൻ.ഇ.സി ക്യാമ്പസിന്റെ പ്രഥമ വാർഷികത്തിൻ്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റബീഹ് കോൺഫറൻസിന് ഇന്ന് തുടക്കമാകും.

## Article Content

**ആയഞ്ചേരി: **ശംസുൽ ഉലമ എജ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ആയഞ്ചേരിയിൽ സ്ഥാപിതമാവുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇൻ്റഗ്രാറ്റഡ് എസ്.എൻ.ഇ.സി ക്യാമ്പസിന്റെ പ്രഥമ വാർഷികത്തിൻ്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റബീഹ് കോൺഫറൻസിന് ഇന്ന് തുടക്കമാകും.

ആയഞ്ചേരി ടൗണിലെ ശംസുൽ ഉലമ നഗരിയിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കുമ്മനം നിസാമുദ്ധീൻ അസ്ഹരി മുഖ്യപ്രഭാഷണം നിർവഹിക്കും.

കോൺഫറൻസിന്റെ രണ്ടാം ദിവസമായ നാളെ പ്രമുഖ പ്രഭാഷകൻ സിറാജുദ്ധീൻ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. സമാപന ദിവസമായ മറ്റന്നാൾ ബശീർ ഫൈസി ദേശമംഗലം ഇശ്ഖ് മജ്ലിസിന് നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് ഒ.എം.എസ് തങ്ങൾ മേലാറ്റൂർ നേതൃത്വം നൽകുമെന്ന് സംഘാത്തകർ അറിയിച്ചു.

English Summary:

Rabeeh Conference will start today at Shamsul Ulama Nagari in Ayancheri town on September 5,6,7 as first phase of Syed Haidarali Shihab Thangal Integrated SNEC Campus being established at Ayancheri under Shamsul Ulama Educational and Charitable Trust. Kozhikode Qazi Syed Muhammed Koya Thangal Jamalullaili Thangal will inaugurate. Kummanam Nizamudheen Azhari will deliver speech.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381210/ ayancheri-rabeeh-conference-starts-today-shamsul-ulama-nagari)